കൊട്ടിയം: ദേശീയപാതയ്ക്കായി മൺമതിൽ നിർമിക്കുന്നതിനെതിരായ ജനകീയപ്രതിഷേധം ശക്തമാകുന്നു. മൈലക്കാട്ട് ഉയരപ്പാതയും സർവീസ് റോഡും തകർന്നതി െ ന്റ പശ്ചാത്തലത്തിലാണ് ഇത്. ആദ്യമായി ഉയരപ്പാത വിണ്ടുകീറിയ പറക്കുളത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
പറക്കുളത്ത് നിർമിച്ചിട്ടുള്ള ഉയരപ്പാത ഏതുനിമിഷവും തകർന്ന് നിലം പൊത്താവുന്നനിലയിൽ ആണെന്നും ഇപ്പോഴും ഉയരപ്പാതയിൽ പല സ്ഥലത്തും വിള്ളലുകൾ നിലവിലുണ്ടെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.
പറക്കുളം മുതൽ ഇത്തിക്കര വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനാണ് പറക്കുളം ജനകീയ സമിതി തീരുമാനിച്ചിട്ടുള്ളത്.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറക്കുളത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.മുൻ എംഎൽഎ അസീസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാസർ കുഴിവേലിൽ അധ്യക്ഷത വഹിച്ചു.
താഹാ അമ്പലത്തിൽ , അഡ്വ. എ. ഷാനവാസ് ഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കബീർ, പളനി, ജനപ്രതിനിധികളായ സുധീർ,സലാഹുദ്ദീൻ, നൗഷാദ് തൂമ്പാറ്റ്, അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ, സുധീർ റോയൽ, കെ.ബി. ഷഹാൽ, അലോഷ്യസ് സേവ്യർ, പുല്ലാങ്കുഴി സന്തോഷ്, നജീം കെ.സുൽത്താൻ, സജീവ് ഖാൻ, യശോധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.